Pavada kal ethikko ethane sahikkum kodathiye kuttam parayan akum avasanam sramam...
Sponsored Links ::::::::::::::::::::Remove adverts | |
Pavada kal ethikko ethane sahikkum kodathiye kuttam parayan akum avasanam sramam...
Leadership is about taking responsibility.not making excuses..🤴 ...
Oru mattanchery connection Ulla left nedavu anu jayasurakku panikodutha kootathill samsaymunayil ullathu pala casilum igherude thuruppu cheetu anu ladies cases main party fund raiser anu cityile alu ...pakshe eeppo CM ayi athra swadeenam illa partyil thanneyulla veroru lobbyude kayyil anu CM ...familiyilulla allku pramukyam vannathode thalkalam othughi nilkunnu but powerfull in EKM area.
Leadership is about taking responsibility.not making excuses..🤴 ...
'പബ്ലിസിറ്റിക്ക് വേണ്ടിയുള്ള ഹര്*ജി';ഹേമ കമ്മിറ്റിയില്* സിബിഐ അന്വേഷണ ആവശ്യം തള്ളി സുപ്രീം കോടതി
ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എഫ്*ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താത്തതിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കാൻ സിബിഐക്ക് നിർദേശം നൽകണം എന്ന ആവശ്യം സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, എസ്.വി ഭട്ടി എന്നിവർ അടങ്ങിയ ബെഞ്ചാണ് ആവശ്യം തള്ളിയത്. പബ്ലിസിറ്റിക്ക് വേണ്ടിയുള്ള ഹർജിയാണിതെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.
ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ ഹർജികൾ പരിഗണിക്കുന്ന കാര്യം തങ്ങൾക്ക് അറിയാമെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. എന്തുകൊണ്ടാണ് ഹൈക്കോടതിയെ സമീപിക്കാതെ സുപ്രീം കോടതിയെ ഹർജിക്കാരൻ സമീപിച്ചത് എന്നും കോടതി ആരാഞ്ഞു.
സ്വാതന്ത്ര്യം ലഭിച്ച് 77 വർഷം കഴിഞ്ഞിട്ടും ചലച്ചിത്രരംഗത്ത് പ്രവർത്തിക്കുന്ന സ്ത്രീകൾക്കെതിരായ ലൈംഗിക അക്രമങ്ങൾ ഇപ്പോഴും തുടരുകയാണെന്ന് ഹർജിക്കാരനായ അജീഷ് കളത്തിൽ ഗോപി കോടതിയിൽ ചൂണ്ടിക്കാട്ടി.
അഭിഭാഷകൻ അജീഷ് കളത്തിൽ ഗോപിയാണ് സുപ്രീം കോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്തത്. അദ്ദേഹം തന്നെയാണ് ഈ കേസിൽ കോടതിയിൽ വാദം ഉന്നയിച്ചതും. എന്നാൽ ഇത് ചട്ടവിരുദ്ധം ആണെന്ന് ബെഞ്ചിലെ അംഗമായ ജസ്റ്റിസ് എസ്.വി ഭട്ടി ചൂണ്ടിക്കാട്ടി.
സ്വന്തം കേസ് വാദിക്കാൻ ഹാജരാക്കുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങൾ അജീഷ് പാലിച്ചില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. തുടർന്ന് കേസിലെ അഡ്വക്കേറ്റ് ഓൺ റെക്കോർഡ് ആയ നിഷാദ് ഹാജരായി ഹർജി പിൻവലിക്കാൻ അനുവദിക്കണം എന്ന് ആവശ്യപ്പെടുകയായിരുന്നു.
പരാതി വ്യാജം; നിവിന്* പോളിക്ക് ക്ലീന്* ചിറ്റ്, പോലീസ് റിപ്പോർട്ട് നൽകി
സിനിമയില്* അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്*കി യുവതിയെ പീഡിപ്പിച്ചെന്ന കേസില്* നടൻ നിവിന്* പോളിയെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കി. ആരോപണം അന്വേഷിച്ചതിന്റെ അടിസ്ഥാനത്തില്*, കൃത്യം നടന്ന സമയത്തോ ദിവസമോ നിവിന്* പോളി അവിടെ ഉണ്ടായിരുന്നില്ല എന്ന് തെളിഞ്ഞതിനാല്* കേസിലെ ആറാം പ്രതിയായ നിവിന്*പോളിയെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കിയതായി കേസ് അന്വേഷിച്ച ഡിവൈഎസ്പി കോതമംഗലം ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയില്* റിപ്പോര്*ട്ട് നല്*കി. മറ്റ് പ്രതികൾക്കെതിരായ അന്വേഷണം തുടരും.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്* നിവിന്* പോളി ഉള്*പ്പടെ ആറുപേരുടെ പേരിലാണ് ഊന്നുകല്* പോലീസ് കേസെടുത്തത്. ദുബായിയില്* ജോലി ചെയ്യുന്ന നേര്യമംഗലം സ്വദേശിനിയാണ് പരാതി നല്*കിയത്. യുവതിയെ ദുബായില്* ജോലിക്കുകൊണ്ടുപോയ ശ്രേയ എന്ന യുവതിയാണ് ഒന്നാംപ്രതി. നിവിന്* പോളിയുടെ സുഹൃത്ത് തൃശ്ശൂര്* സ്വദേശി സുനില്*, ബഷീര്*, കുട്ടന്*, ബിനു തുടങ്ങിയവരാണ് മറ്റു പ്രതികള്*.
പരാതി അടിസ്ഥാന രഹിതമാണെന്ന് വ്യക്തമാക്കി നിവിന്* പോളി മാധ്യമങ്ങളെ കണ്ടിരുന്നു. മുമ്പ് ഇതുമായി ബന്ധപ്പെട്ട് യുവതി പരാതി നല്*കിയിരുന്നുവെന്നും അതിന്റെ അടിസ്ഥാനത്തില്* പോലീസ് തന്റെ മൊഴിയെടുത്തിരുന്നുവെന്നും നിവിന്* പോളി അന്ന് വെളിപ്പെടുത്തിയിരുന്നു. കഴമ്പില്ലെന്ന് കണ്ടെത്തി അന്ന് കേസ് അവസാനിപ്പിച്ചതാണ്. പരാതിക്കുപിന്നില്* പണം തട്ടാനുള്ള ശ്രമമാണെന്നാണ് സംശയം. പെണ്*കുട്ടിയെ തനിക്ക് അറിയില്ല. ഇതിന്റെ പുറകില്* പ്രവര്*ത്തിച്ചവരെ നിയമത്തിന്റെ മുന്നില്* കൊണ്ടുവരാന്* ഏതറ്റം വരെയും പോകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.