Paavam minu akkan![]()
മുകേഷ് അടക്കം 7 പേർക്കെതിരെ നൽകിയ പീഡന പരാതി പിൻവലിക്കുന്നുവെന്ന് നടി | Mukesh | Jayasurya
Sponsored Links ::::::::::::::::::::Remove adverts | |
ഹേമ കമ്മിറ്റി റിപ്പോര്*ട്ടില്* വെട്ടിയ പേജുകള്* വെളിച്ചത്തിലേക്ക്; വിവരം ശനിയാഴ്ച പുറത്തുവിട്ടേക്കും
ഹേമ കമ്മിറ്റി റിപ്പോര്*ട്ടിലെ നീക്കം ചെയ്ത ഭാഗങ്ങള്* നാളെ(ശനിയാഴ്ച) പുറത്തുവിട്ടേക്കുമെന്ന് സൂചന. ഇത് സംബന്ധിച്ച വിവരാവകാശ കമ്മീഷണറുടെ ഉത്തരവ് ശനിയാഴ്ച പുറത്തിറങ്ങും. സര്*ക്കാര്* പുറത്തുവിടരുതെന്ന് നിര്*ദേശിച്ച 49 മുതല്* 53 വരെയുള്ള പേജുകളിലെ വിവരങ്ങളാണ് പുറത്തുവരുമെന്ന് കരുതുന്നത്.
ഹേമ കമ്മിറ്റി റിപ്പോര്*ട്ട് പുറത്തുവിടുന്നതിന് മുന്നോടിയായി വ്യക്തിപരമായ വിവരങ്ങള്* അടങ്ങിയ പേജുകള്* ഒഴിവാക്കണമെന്നായിരുന്നു വിവരാവകാശ കമ്മീഷന്* മുന്നോട്ട് വെച്ച ഉപാധി. ഇത് അനുസരിച്ചാണ് സര്*ക്കാര്* 49 മുതല്* 53 വരെയുള്ള പേജുകള്* നീക്കം ചെയ്തത്. എന്നാല്*, ഇതിനെതിരെ മാധ്യമപ്രവര്*ത്തകര്* വീണ്ടും വിവരാവകാശ നിയമ പ്രകാരം അപേക്ഷ നല്*കുകയും അതില്* ഹിയറിങ് നടക്കുകയും ചെയ്തിരുന്നു.
പേജുകള്* നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് സര്*ക്കാര്* പുറത്തിറക്കിയ പട്ടികയില്* പോലും ആശയ കുഴപ്പം ഉണ്ടായിരുന്നുവെന്നതാണ് മാധ്യമ പ്രവര്*ത്തകര്* ഉന്നയിച്ച മറ്റൊരു പ്രധാന കാര്യം. വ്യക്തിപരമായ വിവരങ്ങള്* ഉള്ളതിനാലാണ് ഈ പേജുകള്* പുറത്തുവിടാത്തതെന്നും പട്ടിക തയാറാക്കിയതില്* പിഴവുണ്ടായിട്ടുണ്ടെന്നുമാണ് സര്*ക്കാര്* അറിയിച്ചത്.
നീക്കം ചെയ്ത പേജുകള്* പുറത്തുവരേണ്ടതുണ്ടെന്നായിരുന്നു ഹിയറിങ്ങില്* മാധ്യമ പ്രവര്*ത്തകര്* മുന്നോട്ടുവെച്ച ആവശ്യങ്ങളില്* പ്രധാനം. ഇക്കാര്യത്തിലാണ് ശനിയാഴ്ച വിവരാവകാശ കമ്മീഷന്റെ ഉത്തരവ് പുറത്തിറങ്ങുന്നത്. ഇതിനൊപ്പം അപേക്ഷ നല്*കിയ മാധ്യമ പ്രവര്*ത്തകര്*ക്ക് നീക്കം ചെയ്ത പേജിലെ വിവരങ്ങള്* നല്*കിയേക്കുമെന്നുമാണ് റിപ്പോര്*ട്ട്.
രഞ്ജിത്തിനെതിരായ പീഡനക്കേസ്: താജ് ഹോട്ടൽ ആരംഭിച്ചത് 2016-ൽ, പരാതിയിൽ പറയുന്നതെല്ലാം കള്ളമെന്ന് കോടതി
സംവിധായകന്* രഞ്ജിത്തിനെതിരായ പീഡനക്കേസില്* പരാതിക്കാരനെതിരേ രൂക്ഷവിമര്*ശനവുമായി കര്*ണാടക ഹൈക്കോടതി. പരാതിയില്* പറയുന്നതെല്ലാം വ്യാജമാണെന്നായിരുന്നു കര്*ണാടക ഹൈക്കോടതിയുടെ നിരീക്ഷണം. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രഞ്ജിത് നല്*കിയ ഹര്*ജി പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് എം. നാഗപ്രസന്ന പരാതിക്കാരനെതിരേ വിമര്*ശനമുന്നയിച്ചത്. കേസിന്റെ അന്വേഷണവും തുടര്*നടപടികളും സ്റ്റേ ചെയ്തുള്ള ഇടക്കാല ഉത്തരവും ഹൈക്കോടതി പുറപ്പെടുവിച്ചിട്ടുണ്ട്.
2012-ല്* ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്തെ താജ് ഹോട്ടലിലേക്ക് വിളിച്ചുവരുത്തി രഞ്ജിത് പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്നായിരുന്നു യുവാവിന്റെ പരാതി. എന്നാല്*, വിമാനത്താവളത്തിന് സമീപത്തെ താജ് ഹോട്ടല്* പ്രവര്*ത്തനം ആരംഭിച്ചത് 2016-ലാണെന്നും ഈ വിവരം എല്ലാവര്*ക്കും ലഭ്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി. അതിനാല്* താജ് ഹോട്ടലില്* നടന്ന സംഭവങ്ങളെന്ന് പറയുന്നത് തീര്*ത്തും കള്ളമാണെന്നും കോടതി പറഞ്ഞു. മാത്രമല്ല, 2012-ല്* നടന്ന സംഭവത്തില്* 2024-ലാണ് പരാതി നല്*കിയത്. പരാതി നല്*കാന്* ഇത്രയും താമസമുണ്ടായതിന് വിശദീകരണം നല്*കാനായില്ലെന്നും കോടതി പറഞ്ഞു.
രഞ്ജിത്തിന്റെ ഹര്*ജിയില്* തീര്*പ്പുകല്*പ്പിക്കുന്നതുവരെ പീഡനക്കേസിലെ തുടര്*നടപടികളെല്ലാം ഹൈക്കോടതി സ്*റ്റേ ചെയ്തിട്ടുണ്ട്. കേസ് ഇനി 2025 ജനുവരി 17-ന് പരിഗണിക്കും.
സ്ത്രീകൾക്ക് മാത്രമല്ല പുരുഷന്മാർക്കും അന്തസ്സുണ്ട്''; ലൈംഗികാതിക്രമ കേസിൽ ബാലചന്ദ്രമേനോന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു.
ലൈംഗികാതിക്രമ കേസിൽ നടനും സംവിധായകനുമായ ബാലചന്ദ്രമേനോന് ഹൈക്കോടതി മുൻകൂർ ജാമ്യം. ആലുവ സ്വദേശിയായ നടിയുടെ പരാതിയിലായിരുന്നു കേസ്. പരാതി നൽകിയതിൻ്റെ കാലതാമസം കൂടി പരിഗണിച്ചാണ് ഉത്തരവ്. പരാതി 17 വർഷം വൈകിയെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. 40 ലേറെ സിനിമകൾ ചെയ്*ത അറിയപ്പെടുന്ന സംവിധായകനാണ് ബാലചന്ദ്ര മേനോൻ എന്നും കോടതി വ്യക്തമാക്കി. അന്തസ്സും അഭിമാനവും സ്ത്രീകൾക്കു മാത്രമല്ല, പുരുഷന്മാർക്കുമുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചു
കഴിഞ്ഞ 60 വർഷത്തെ മലയാളം ചിത്രങ്ങളുടെ കളക്ഷൻ = 2024 ലെ ആദ്യ പകുതി
'ഹേമ കമ്മിറ്റിക്ക് നല്*കിയ മൊഴിയില്* കൃത്രിമത്വം നടന്നതായി സംശയം'; നടി സുപ്രീംകോടതിയില്*
ഹേമ കമ്മിറ്റിക്ക് താന്* നല്*കിയ മൊഴിയില്* കൃത്രിമത്വം നടന്നതായി സംശയിക്കുന്നുവെന്ന് ആരോപിച്ച് മലയാള സിനിമ താരം സുപ്രീംകോടതിയെ സമീപിച്ചു. കമ്മിറ്റിക്ക് നല്*കിയ മൊഴിയുടെ അടിസ്ഥാനത്തില്* അന്വേഷണം നടത്തുന്ന പ്രത്യേക അന്വേഷണസംഘം ഇത് വരെയും തന്നെ സമീപിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയാണ് നടി സുപ്രീംകോടതിയെ സമീപിച്ചത്.
കേസില്* കക്ഷിചേരാന്* സുപ്രീംകോടതിയില്* നല്*കിയ അപേക്ഷയിലാണ് നടി ഇക്കാര്യം ആരോപിച്ചിരിക്കുന്നത്. മൊഴി നല്*കിയപ്പോള്* എല്ലാ കാര്യങ്ങളും രഹസ്യമായിയിരിക്കുമെന്നാണ് ഉറപ്പ് ലഭിച്ചിരുന്നത്. തന്റെ സ്വകാര്യതയെക്കുറിച്ച് ആശങ്കയുണ്ടെന്നും ഹേമ കമ്മിറ്റിയുടെ നടപടികള്* പരിപൂര്*ണ്ണതയില്* എത്തണമെന്നാണ് ആഗ്രഹമെന്നും നടി കക്ഷിചേരല്* അപേക്ഷയില്* ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അഭിഭാഷക ലക്ഷ്മി എന്*. കൈമളാണ് നടിയുടെ കക്ഷി ചേരല്* അപേക്ഷ ഫയല്* ചെയ്തത്.
കേസെടുക്കാന്* പ്രാഥമിക അന്വേഷണം ആവശ്യമില്ല -സംസ്ഥാന വനിത കമ്മീഷന്*
ഹേമ കമ്മിറ്റിക്ക് ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തില്* കേസ് എടുക്കാന്* പ്രാഥമിക അന്വേഷണം ആവശ്യമില്ലെന്ന് സംസ്ഥാന വനിത കമ്മീഷന്*. സുപ്രീംകോടതിയില്* ഫയല്* ചെയ്ത സത്യവാങ്മൂലത്തിലാണ് വനിത കമ്മീഷന്* ഇക്കാര്യം വ്യക്തമാക്കാക്കിയത്. കമ്മീഷന് വേണ്ടി മെമ്പര്* സെക്രട്ടറി സോണിയ വാഷിംഗ്ടണാണ് സുപ്രീംകോടതിയില്* സത്യവാങ്മൂലം ഫയല്* ചെയ്തത്. പ്രത്യേക അന്വേഷണസംഘത്തിന്റെ അന്വേഷണം സുപ്രീംകോടതി റദ്ദാക്കിയാല്* പല ഇരകളുടെയും മൗലികാവകാശം ലംഘിക്കപ്പെടുമെന്നും കമ്മീഷന്* കോടതിയെ അറിയിച്ചു.
ഹേമ കമ്മിറ്റിക്ക് മൊഴി നല്*കിയത് അക്കാദമിക താത്പര്യം കാരണമാണെന്നും അതില്* അന്വേഷണം ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടി മാല പാര്*വ്വതി ഉള്*പ്പടെ രണ്ട് ചലച്ചിത്രപ്രവര്*ത്തകര്* സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാല്* ഈ നിലപാട് തള്ളണമെന്ന് വനിത കമ്മീഷന്* സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു. ഒരു ഭാഗത്ത് തൊഴില്* മേഖലയിലെ സുരക്ഷ വേണമെന്ന് വാദിക്കുന്നവരാണ് മറ്റൊരു ഭാഗത്ത് പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെടുന്നതെന്നും സംസ്ഥാന വനിത കമ്മീഷന്* ചൂണ്ടിക്കാട്ടി.
ഇതിനിടെ കേസിലെ ഹൈക്കോടതി വിധിയുടെ പകര്*പ്പ് ഡബ്ല്യു.സി.സി. സുപ്രീംകോടതിയില്* ഫയല്* ചെയ്തു. വ്യാഴാഴ്ച്ച ജസ്റ്റിസ് വിക്രം നാഥിന്റെ അധ്യക്ഷതയില്* ബെഞ്ച് ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കും.